
സിജി ദോഹ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്യാമ്പ് ഓഗസ്റ്റ് 17 മുതല്‍ 19 വരെ
അഫ്‌സല്‍ കിളയില്‍ :-
ദോഹ : സിജി ദോഹ 8 ക്ലാസ് മുതല്‍ 12 ക്ലാസ് വരെ ഖത്തറില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
വിദ്യാര്‍ത്ഥികളുടെ അഭിരുചികളും താല്‍പര്യങ്ങളും തിരിച്ചറിഞ്ഞ് അവരുടെ നൈപുണ്യണ്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുപകരിക്കുന്ന രൂപത്തിലാണ് ക്യാമ്പ് സംവിധാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആഗസ്റ്റ് 17, 18, 19 തിയ്യതികളില്‍ വൈകീട്ട് മുന്ന് മണി മുതല്‍ 6 മണി വരെയാണ് ക്യാമ്പ്. അഡ്മിഷന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും. പരിപാടിയില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിജിയുടെ ദീര്‍ഘകാല പരിപാടിയുടെ ഭാഗമാവാന്‍ അവസരം ലഭിക്കും.
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്യാമ്പിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://forms.gle/pHn26w1ctovPvWiz9