റഹീം റയ്യാന്‍ ഒന്നാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഇന്‍കാസ് കണ്ണൂര്‍ ചാപ്റ്റര്‍ സ്മൃതി ദിനം സംഘടിപ്പിച്ചു
അഫ്‌സല്‍ കിളയില്‍
ദോഹ : ഖത്തറിലെ പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനും കെ.പി.സി.സി മീഡിയ വിങ്ങ് മെമ്പറും ഖത്തര്‍ ഇന്‍കാസ് തലശ്ശേരി നിയോജക മണ്ഡലം പ്രഡിഡന്റുമായിരുന്ന റഹീം റയ്യാന്റെ ഒന്നാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഇന്‍കാസ് കണ്ണൂര്‍ ചാപ്റ്റര്‍ സ്മൃതി ദിനം സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ ആരംഭ കാലഘട്ടത്തില്‍ പ്രവാസികള്‍ക്കാവശ്യമായ സഹായമെത്തിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയും പിന്നിടീ കോവിഡ് ബാധിതനായി മരണമടയുകമായിരുന്നു അദ്ധേഹം.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വക്കേറ്റ് ടി.ഒ മോഹനന്‍ സ്മൃതി ദിനം ഉല്‍ഘടനം ചെയ്തു. സമൂഹത്തില്‍ പ്രയാസവും ദുരിതവുമനുഭവിക്കുന്നവര്‍ക്ക് എപ്പോഴും ആശ്രയമായി സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യമായി പ്രവര്‍ത്തിച്ചു വന്നിരുന്ന മാതൃകാ പുരുഷനാണ് അകാലത്തില്‍ പൊലിഞ്ഞു പോയ റഹീം റയാനെന്ന് അദ്ദേഹം അനുസ്മരിച്ചു.
മുഹമ്മദ് എടയന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ റഹീം റയാന്റെ സ്മരണാര്‍ത്ഥം ഖത്തര്‍ ഒ.ഐ.സി.സി. ഇന്‍കാസ് ചാപ്റ്റര്‍ എളയാവൂര്‍ സി.എച്ച് സെന്ററിലെ അന്തേവാസികള്‍ക്ക് നല്‍കുന്ന ബെഡ് ഷീറ്റുകളുടെ വിതരണം കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: വി.പി.അബ്ദുള്‍ റഷീദ് നിര്‍വ്വഹിച്ചു. മരണാന്തര ചടങ്ങുകള്‍ക്കാവശ്യമായ വസ്തുക്കളുടെ കൈമാറ്റം ഡി.സി.സി. ജനറല്‍ സെക്രട്ടറി നൗഷാദ് ബ്ലാത്തൂരും നിര്‍വ്വഹിച്ചു.
മുഹമ്മദലി കൂടാളി, രാജേഷ് ടി.കെ, ഉമ്മര്‍ പുറത്തീല്‍, സി.എച്ച്. അശ്‌റഫ്, നിഹാസ് കോടിയേരി, ശഫീര്‍ കാരിയാട്, അബ്‌നാര്‍ റയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.എച്ച്. സെന്റര്‍ ജനറല്‍ സെക്രട്ടറി കെ.എം ഷംസുദ്ദീന്‍ സ്വാഗതവും ജാഫര്‍ കതിരൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സി.എച്ച്.സെന്ററിലെ അന്തേവാസികള്‍ക്ക് ഭക്ഷണ വിതരണവും നടത്തി. നൂറില്‍ പരം നിര്‍ധന കുടുംബങ്ങള്‍ക്കുള്ള 2500 രൂപ വിലവരുന്ന ഭക്ഷ്യ കിറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.