
ഖത്തറിലേയും ഇന്ത്യയിലേയും സീ ഫുഡ് മേഖലയിലെ സംരംഭകര്‍ക്കായി മീറ്റ് സംഘടിപ്പിച്ചു
ദോഹ : ഖത്തറിലേയും ഇന്ത്യയിലേയും സീ ഫുഡ് മേഖലയിലെ സംരംഭകര്‍ക്കായി ഐ.ബി.പി.സി ഖത്തര്‍ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. ഖത്തറിലേയും ഇന്ത്യയിലേയും ഇംപോര്‍ട്ടേഴ്‌സിനും എക്‌സ്‌പോര്‍ട്ടേഴ്‌സിനുമായി സംഘടിപ്പിച്ച മീറ്റില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തലും, ഖത്തറിലേയും ഇന്ത്യയിലേയും നിരവധി സംരംഭകരും പങ്കെടുത്തു.
ഖത്തര്‍ വിപണിയില്‍ ഉയര്‍ന്ന നിലവാരമുള്ള ഇന്ത്യന്‍ സമുദ്രവിഭവങ്ങള്‍ക്ക് വലിയ സാധ്യതകളുണ്ട്. ഈ വര്‍ഷം സമുദ്രോല്‍പ്പന്ന ഉഭയകക്ഷി വ്യാപാരം 25 മില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം.