Uncategorized
വിസിറ്റ് ഖത്തറിന് മൈക്രോസോഫ്റ്റ് എഐ എക്സലന്‍സ് അവാര്‍ഡും മെന ഡിജിറ്റല്‍ അവാര്‍ഡും
ദോഹ: ഖത്തര്‍ ടൂറിസത്തിന്റെ വിസിറ്റ് ഖത്തറിന് മൈക്രോസോഫ്റ്റ് എഐ എക്സലന്‍സ് അവാര്‍ഡും മെന ഡിജിറ്റല്‍ അവാര്‍ഡുമടക്കം മൂന്ന് അഭിമാനകരമായ അവാര്‍ഡുകള്‍. നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിച്ച് സഞ്ചാരികള്‍ ഖത്തറിനെ എങ്ങനെ അനുഭവിക്കണമെന്നതിനുള്ള നൂതന രീതികള്‍ നടപ്പാക്കിയതിനുള്ള അംഗീകാരമാണിത്.
ഈ അവാര്‍ഡുകളില്‍ വിസിറ്റ് ഖത്തര്‍ എ ഐ ചാറ്റ്ബോട്ട് ട്രിപ്പ് കണ്സിയര്ജിനുള്ള മൈക്രോസോഫ്റ്റ് എ ഐ എക്സലന്‍സ് അവാര്‍ഡും മികച്ച ആപ്ലിക്കേഷനുള്ള ഗോള്‍ഡ് അവാര്‍ഡ് (മൊബൈല്‍/ടാബ്ലെറ്റ്), മികച്ച വെബ് പ്ലാറ്റ്ഫോമിനുള്ള സില്‍വര്‍ അവാര്‍ഡ് എന്നിങ്ങനെ രണ്ട് മെന ഡിജിറ്റല്‍ അവാര്‍ഡുകളും ഉള്‍പ്പെടുന്നു