
Uncategorized
ഡോം ഖത്തര്‍ മാപ്പിളപ്പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു
അഫ്‌സല്‍ കിളയില്‍:-
ദോഹ : ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
ഹഫീസ് ഇന്‍സാന് ഒന്നാം സ്ഥാനവും ആയിശ നര്‍ഗീസിന് രണ്ടാം സ്ഥാനവും ദില്‍ഷീന നിയാസിന് മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്.
പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസല്‍ എളേറ്റില്‍, ഗായകന്‍ അബ്ദുല്‍ മുത്തലിബ് എന്നിവര്‍ ജഡ്ജുമാരായിരുന്നു.
ഫിഷ് ഹൗസ്, സണ്‍ റൈസ് ട്രാവല്‍, സഹേലി ആര്‍ട്‌സ് എന്നിവരാണ് മത്സരത്തിന്റെ പ്രായോജകര്‍.