സ്‌ക്കൂളുകളിലെ ബ്‌ളന്‍ഡഡ് ലേണിംഗ് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് സഹായകമാകും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച സ്‌ക്കൂളുകളിലെ ബ്‌ളന്‍ഡഡ് ലേണിംഗ് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് സഹായകമാകും. വേനലവധി കഴിഞ്ഞ് ഈ മാസം അവസാനം സ്‌ക്കൂളുകള്‍ തുറക്കുമ്പോള്‍ 50 ശതമാനം ശേഷിയില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ബ്‌ളന്‍ഡഡ്് ലേണിംഗുമായി മുന്നോട്ടുപോകുവാനാണ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ ആയിരക്കണക്കിനാളുകളാണ് നാട്ടിലേക്ക് പോയത്. എന്നാല്‍ രാജ്യത്തെ കോവിഡ് സ്ഥിതിഗതികളില്‍ വന്ന മാറ്റവും ഡെല്‍റ്റ വകഭേദം കണ്ടെത്തിയതും കാരണം ഇന്ത്യയടക്കമുള്ള ഏഷ്യയന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതോടെ നിരവധിപേരാണ് ഹോട്ടല്‍ ബുക്കിംഗ് ലഭിക്കാതെ നാട്ടില്‍ കുടുങ്ങിയത്.
നിവലിലെ സാഹചര്യത്തില്‍ വരും ആഴ്ചകളിലൊന്നും ഡിസ്‌കവര്‍ ഖത്തറില്‍ ഹോട്ടല്‍ മുറികള്‍ ലഭ്യമല്ല.
നാട്ടില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ ലൈന്‍ ക്‌ളാസുകളില്‍ പങ്കെടുക്കാമെന്നതിനാല്‍ സ്‌ക്കൂളുകളിലെ ബ്‌ളന്‍ഡഡ് ലേണിംഗ് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് സഹായകമാകും. നാട്ടില്‍ നെറ്റ്് വര്‍ക്ക് പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടാകുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ പ്രവാസികളെ കുഴക്കുന്നത്.