അകലങ്ങളില്‍ നൃത്തസംഗീതശില്‍പം റിലീസിനൊരുങ്ങുന്നു
ഡോ. അമാനുല്ല വടക്കാങ്ങര :-
ദോഹ : വലപ്പാട് വിദ്യാഭ്യാസ ഉപജില്ലാ വികസന സമിതിയും ഹെഡ്മാസ്റ്റേഴ്സ് ഫോറവും ചേര്‍ന്ന് നിര്‍മ്മിച്ച വലപ്പാട് വിദ്യാഭ്യാസ ഉപജില്ലയുടെ ഓണോപഹാരം ‘അകലങ്ങളില്‍’ റിലീസിനൊരുങ്ങുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് നടക്കുന്ന നൃത്തസംഗീതശില്‍പത്തിന്റെ പ്രകാശനം തൃശൂര്‍ എംപി ടി.എന്‍ പ്രതാപന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഞ്ജുള അരുണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി. വി മദനമോഹനന്‍ മുഖ്യാതിഥിയായിരിക്കും.
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ ശ്യാം ധര്‍മ്മന്‍ സംഗീതവും നിസാം അലി പശ്ചാത്തല സംഗീതവും സലാവുദീന്‍ അബ്ദുല്‍ ഖാദര്‍ ഗാനരചനയും നാസര്‍ ഷെരീഫ് തിരക്കഥയും നിര്‍വഹിച്ചിരിക്കുന്ന നൃത്തസംഗീതശില്‍പത്തിന്റെ ഛായഗ്രഹണം ഷിന്റോ ഷിധിനാസും എഡിറ്റിങ്ങ് സിജോ പറപ്പൂരുമാണ്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ തോമസ് ആണ്.
കോവിഡ് പ്രോട്ടോകോള്‍ പ്രകാരം തൃപ്രയാര്‍ എ.യു.പി സ്‌കൂളില്‍ വെച്ചാണ് പ്രകാശനം നടത്തപ്പെടുന്നത്.
AEO Valapad ഫേസ്ബുക്ക്, You Tube ചാനലില്‍ live ആയി പരിപാടി ഉണ്ടായിരിക്കുന്നതാണ്.