Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എ എ വഹാബ് സാഹിബിന്റെ വിയോഗത്തില്‍ ഖത്തര്‍ ഐ.എം.സി.സി നാഷണല്‍ കമ്മറ്റി അനുശോചിച്ചു

ദോഹ : പ്രമുഖ പണ്ഡിതനും പ്രഭാഷകനും നാഷണല്‍ യൂത്ത് ലീഗ് പ്രഥമ സംസ്ഥാന പ്രസിഡന്റുമായ എ എ വഹാബ് സാഹിബിന്റെ വിയോഗത്തിലൂടെ മുസ്‌ലിം സമുദായത്തിന് നഷ്ട്ടമായത് നിസ്വാര്‍ത്ഥനായ ഒരു നേതാവിനേയാണെന്ന് ഖത്തര്‍ ഐ.എം.സി.സി നാഷണല്‍ കമ്മിറ്റി പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

മുസ്്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമായി അദ്ദേഹം ഇടപെട്ടിരുന്നു. നിലപാടുകളില്‍ തെളിമയും ജീവിതത്തില്‍
ആദര്‍ശ വിശുദ്ധിയും വെച്ച് പുലര്‍ത്തിയ അദ്ദേഹം ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബുമായി ഉറ്റ ചങ്ങാത്തം വെച്ച് പുലര്‍ത്തിയിരുന്നു.

ധൈഷണിക മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. സംഘടനാ സങ്കുചിതത്വങ്ങളില്ലാതെ സമുദായത്തിന്റെ വിഷയങ്ങളില്‍ ഒന്നിച്ചു നീങ്ങാനുള്ള അദ്ദേഹത്തിന്റെ വിശാലമനസ്‌കത എന്നെന്നും ഓര്‍മിക്കപ്പെടും. മുസ്‌ലിം സമുദായത്തിന്റെ അസ്ഥിത്വ പ്രതിസന്ധിയെ കുറിച്ച് കൃത്യമായ ധാരണയുള്ള വ്യക്തിത്വമായിരുന്നു എ എ വഹാബ് സാഹിബ്.

മുസ്‌ലിം സമുദായത്തിന്റെ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ആവേശത്തോടെ പങ്കെടുത്തിട്ടുണ്ട് അദ്ദേഹം. ആഴത്തിലുള്ള വായനയും സാധാരണക്കാരന് മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രസംഗവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ബഹുമുഖപ്രതിഭയായ ഒരു പണ്ഡിതനെയാണ് സമുദായത്തിന് നഷ്ടമാകുന്നത്.

Related Articles

Back to top button