കോസ്‌മെറ്റിക്‌സ് വസ്തുക്കളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടി
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : കോസ്‌മെറ്റിക്‌സ് വസ്തുക്കളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരി പദാര്‍ത്ഥങ്ങള്‍ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് വിഭാഗം പിടികൂടി. 1 കിലോ ഭാരം മെത്താം ഫെറ്റാമൈന്‍ ക്രിസ്റ്റലുകള്‍ (ഷാബോ)യാണ് പിടികൂടിയത്.
നിയമവിരുദ്ധമായ വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനെതിരെ അധികൃതര്‍ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതിനും ഏറ്റവും പുതിയ ഉപകരണങ്ങളും തുടര്‍ച്ചയായ പരിശീലനവും നല്‍കി വരുന്നുണ്ട്.
വിദഗ്ദരായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പിടിക്കപ്പെട്ടാല്‍ ഭീമമായ പിഴയും നാടുകടത്തലടക്കമുള്ള ശിക്ഷകളും സഹിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
أحبطت إدارة جمارك الشحن الجوي والمطارات الخاصة والمتمثلة بقسم الارساليات البريدية مادة الشبو المخدرة والتي كانت مخبأة داخل شحنة لمستحضرات تجميل وكريمات ، وبلغ الوزن الإجمالي للضبطية 1 كيلو جرام #كافح#جمارك_قطر pic.twitter.com/Gnulr1sDXJ
— الهيئة العامة للجمارك (@Qatar_Customs) August 23, 2021