
രണ്ട് ദിവസത്തെ ഹോട്ടല്‍ ബുക്ക് ചെയ്തെത്തുന്ന പലര്‍ക്കും സമയത്ത് റും ലഭിക്കുന്നില്ലെന്ന പരാതി വര്‍ദ്ധിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ളാദേശ്, ഫിലിപ്പൈന്‍സ് എന്നീ ഹൈറിസ്‌ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും രണ്ട് ദിവസത്തെ ഹോട്ടല്‍ ബുക്ക് ചെയ്തെത്തുന്ന പലര്‍ക്കും സമയത്ത് റും ലഭിക്കുന്നില്ലെന്ന പരാതി വര്‍ദ്ധിക്കുന്നു.
ഡിസ്‌കവര്‍ ഖത്തറില്‍ ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ വിമാനസമയവും മറ്റും കൃത്യമായി രേഖപ്പെടുത്തിയിട്ടും റൂമിന് വേണ്ടി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നത് കഷ്ടമാണ് . ഇന്ന് രാവിലെ ദോഹയിലെത്തിയ നിരവധി യാത്രക്കാര്‍ റൂമിനായി ദീര്‍ഘനേരം കാത്തിരിക്കേണ്ടി വന്നതായി ചില യാത്രക്കാര്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.