Uncategorized

സൗദി കിരീടാവകാശിക്ക് ഖത്തര്‍ അമീറിന്റെ കത്ത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ:് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുഊദ് രാജകുമാരന് ഖത്തര്‍ അമീറിന്റെ കത്ത് .

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികള്‍, പ്രാദേശിക അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ മുതലായവ സംബന്ധിച്ചാണ് ഖത്തര്‍ അമീര്‍ കത്തയച്ചതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ഥാനിയാണ് സൗദി കിരീടാവകാശിയെ സന്ദര്‍ശിച്ച് കത്ത് കൈമാറിയത്.

കൂടിക്കാഴ്ചയുടെ തുടക്കത്തില്‍, തിരുഗേഹങ്ങളുടെ സേവകനായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുഊദ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവര്‍ക്കുള്ള ഖത്തര്‍ അമീറിന്റെ ആശംസകള്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ഥാനി കൈമാറി. ഇരുവര്‍ക്കും നല്ല ആരോഗ്യവും സന്തോഷവും, സൗദി അറേബ്യയിലെ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും തുടര്‍ച്ചയായ പുരോഗതിയും അഭിവൃദ്ധിയും നേരുന്നതായി ഖത്തര്‍ അമീര്‍ ആശംസിച്ചു.

ഖത്തര്‍ അമീറിനുള്ള തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശിയുടേയും ആശംസകള്‍ കൈമാറുവാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ഥാനിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സുഊദ് ചുമതലപ്പെടുത്തി. ഖത്തര്‍ കൂടുതല്‍ വികസനം, അഭിവൃദ്ധി, വളര്‍ച്ച എന്നിവ നേടട്ടെയെന്നും സൗദി കിരീടാവകാശി ആശംസിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ ബന്ധങ്ങള്‍ അവലോകനം ചെയ്ത കൂടിക്കാഴ്ചയില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളെ കൂടാതെ സംയുക്ത താല്‍പ്പര്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ്് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

Related Articles

Back to top button
error: Content is protected !!