സക്കീര്‍ സരിഗക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം
ഖത്തറിലെ

ദോഹ : ഗായകനായും സംഗീതജ്ഞനായും ശബ്ദമിശ്രണ വിദഗ്ധനായും ഖത്തറിലെ കലാ സാംസ്കാരിക വേദികളില്‍ സജീവമായ സക്കീര്‍ സരിഗക്ക് ഖത്തറിന്റെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം . ഐ സി ബി എഫ് കാഞ്ചാനി ഹാളില്‍ മലബാര്‍ ക്ലബ്ബ് സാംസ്കാരിക വേദി സംഘടിപ്പിച്ച ‘സക്കീര്‍ പാടുന്നു ‘ എന്ന പരിപാടിയില്‍വെച്ചാണ് ആദരവ് സമ്മാനിച്ചത്. നിറഞ്ഞു കവിഞ്ഞ സദസ്സിനെ നാലുമണിക്കൂറിലധികം ശുദ്ധ സംഗീതത്തിന്റെ മാസ്മരികതയിലൂടെ കൊണ്ടുപോയ സക്കീര്‍ അവിസ്മരണീയ രാവാണ് സമ്മാനിച്ചത്.
വിവിധ ഭാഷകളില്‍ നിന്നും തെരഞ്ഞെടുത്ത അന്‍പതോളം പാട്ടുകള്‍ ‘ഒരേ ഗായകനിലൂടെ’ നാലു മണിക്കൂറിലധികം നീണ്ട സമയം എന്നത് കലാരംഗത്ത് വ്യത്യസ്തമായ ഒരു ചരിത്രമാകാം.
ഖത്തറിലെ കലാ – സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംഗീതാസ്വാദകരും പങ്കെടുത്ത പരിപാടിയില്‍ അനുഗ്രഹീത കലാകാരന് സക്കീര്‍ സരിഗയെ മുന്‍ ഐ സി ബി .എഫ് അധ്യക്ഷനും മുതിര്‍ന്ന കമ്മ്യൂണിറ്റി ലീഡറുമായ നിലാംഗ്ഷൂഡേ, സാംസ്കാരിക നേതാക്കളായ എസ് എ എം ബഷീര്‍, കെ കെ ഉസ്മാന്, അബ്ദുല്‍ നാസര്‍ നാച്ചി, എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.
സക്കീറിന്റെ ഛായാചിത്രം ഐസിസി സെക്രട്ടറി അബ്രഹാം കെ ജോസഫ്, നിസാര്‍ വടകര, ചിത്രകാരന് റഫീഖ് പാലപ്പെട്ടി എന്നിവര്‍ ചേര്‍ന്ന് നല്കി.
ജാഫര്‍ തയ്യില്‍, ഹൈദര്‍ ചുങ്കത്തറ, സലീം നാലകത്ത്, താജുദ്ദീന് എം.സി. , ഡോക്ടര്‍ റഷീദ് പട്ടത്ത് , അഷ്റഫ് ചിറക്കല്‍, പി എസ് എം ഹുസൈന്, ആഷിഖ് ബാബുരാജ്, ഡോ.അമാനുല്ല വടക്കാങ്ങര,
ആഷിക് അഹമ്മദ്,ഹക്കീം കൈപ്പുറം, പ്രദോഷ് കുമാര്‍, അബ്ദുറഊഫ് കൊണ്ടോട്ടി, സി.പി.എ ജലീല്‍ , ഇഖ്ബാല്‍ കുറ്റ്യാടി, ഷബീബ് പൂപ്പയില്‍, ബഷീര്‍ തുവാരിക്കല്‍ , ഗഫൂര്‍ കോഴിക്കോട് , ജിപി അബ്ദുല്ല, എന്നിവര്‍ പങ്കെടുത്തു.
മലബാര്‍ ക്ലബ്ബ് സംഘാടകരായ കോയ കൊണ്ടോട്ടി സുബൈര്‍ വെള്ളിയോട് മുസ്തഫ എലത്തൂര്‍ ,വി ടി എം സാദിഖ് ,ഷഫീര്‍ വാടാനപ്പള്ളി,സൈഫു എലത്തൂര്‍, അര്‍ഷദ് തുറക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.