Breaking News

ഖത്തറില്‍ കോവിഡ് രോഗമുക്തി ഗണ്യമായി വര്‍ദ്ധിച്ചു, ഇന്ന് 179 രോഗികള്‍, 306 പേര്‍ക്ക് രോഗമുക്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന് ഇന്ന് ആശ്വാസ ദിനം. ഖത്തറില്‍ കോവിഡ് രോഗമുക്തി ഗണ്യമായി വര്‍ദ്ധിച്ചു, ഇന്ന് 179 രോഗികള്‍, 306 പേര്‍ക്ക് രോഗമുക്തി . മരണങ്ങളില്ല

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 26491 പരിശോധനയില്‍ 60 യാത്രക്കാരടക്കം 179 പേര്‍ക്ക്് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 306 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ടുചെയ്തുവെന്നത് ഏറെ ആശ്വാസം പകരുന്നതാണ്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2718 ആയി കുറഞ്ഞു.

പുതുതായി 5 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 72 ആയി. പുതുതായി രണ്ട് പേരെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മൊത്തം 23 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഇപ്പോള്‍ ചികില്‍സയിലുള്ളത്.

കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു.
സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഇടക്കിടക്ക് കൈ കഴുകുക എന്നീ വിഷയങ്ങളില്‍ വീഴ്ചവരുത്തരുത്. ജാഗ്രതയോടെ നീങ്ങിയാല്‍ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണനിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!