
ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് ചുരുങ്ങിയത് 5000 റിയാലെങ്കിലും ശമ്പളം വേണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് ചുരുങ്ങിയത് 5000 റിയാലെങ്കിലും ശമ്പളം വേണം. ഫാമിലി വിസിറ്റിന് അപേക്ഷിച്ചവര്‍ക്ക് ഇമിഗ്രേഷന്‍ വകുപ്പില്‍ നിന്നും ലഭിച്ച പ്രതികരണമാണിത്. കുറഞ്ഞ ശമ്പളക്കാരുടെ നിരവധി അപേക്ഷകളാണ് നിത്യവും നിരസിക്കപ്പെടുന്നത്. 5000 ല്‍ റിയാലില്‍ താഴെ പ്രതിമാസ ശമ്പളമുള്ളവര്‍ ഫാമിലി വിസിറ്റിന് അപേക്ഷിക്കേണ്ടതില്ലെന്നാണ് വിശദീകരണം.
കുറഞ്ഞ ശമ്പളക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ പ്രയോജനപ്പെടുത്തുന്നതാകും നല്ലത്.