ഖത്തര്‍ ജനസംഖ്യ ഗണ്യമായി കുറഞ്ഞു
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ. ഖത്തര്‍ ജനസംഖ്യ ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. പ്ളാനിംഗ് ആന്റ് സ്റ്റാറ്റിക്സ് അതോരിറ്റിയുടെ ജൂലൈ മാസത്തെ റിപ്പോര്‍ട്ടനുസരിച്ച് 2021 ജൂലൈയില്‍ 2020 ജൂലൈയേക്കാളും 370000 പേരുടെ കുറവുണ്ട്.
2020 ജൂലൈയില്‍ രാജ്യത്തെ മൊത്തം ജനസംഖ്യ 27.5 ദശലക്ഷമായിരുന്നു. എന്നാല്‍ 2021 ജൂലൈ അവസാനത്തില്‍ അത് 2.38 ദശലക്ഷമായി കുറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഖത്തര്‍ ജനസംഖ്യയിലെ കുറവ് തുടരുന്നതായാണ് റിപ്പോര്‍ട്ട്. 2021 ജൂണില്‍ 290000 ന്റേയും മെയ് മാസം 180000 ആളുകളുടേയും കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനസംഖ്യ ഗണ്യമായി കുറയുന്നത് ഖത്തറിലെ വിവിധ ബിസിനസ് സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കും.
2021 ജൂലൈ മാസം 1982 ജനനം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഖത്തരികളുടെ ജനന നിരക്കില്‍ നേരിയ വര്‍ദ്ധനയുണ്ട്. 277 മരണങ്ങളാണ് ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ജൂണ്‍ മാസത്തേക്കാള്‍ 8.7 ശതമാനം കുറവാണ്. ഇതേകാലയളവില്‍ 346 വിവാഹങ്ങളും 141 വിവാഹമോചനങ്ങളും നടന്നതായും റിപ്പോര്‍ട്ടിലുണ്ട്.