Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ദോഹയിലെ അഫ്ഗാന്‍ അഭയാര്‍ഥികളുമായി സ്‌നേഹ നിമിഷങ്ങള്‍ പങ്കുവെച്ച് ഫിഫ പ്രസിഡണ്ട്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ 2022 ഫിഫ ലോക കപ്പിനായി പ്രത്യേകം സജ്ജീകരിച്ച താമസ സ്ഥലങ്ങളില്‍ താല്‍ക്കാലിക അഭയം നല്‍കിയ ദോഹയിലെ അഫ്ഗാന്‍ അഭയാര്‍ഥികളുമായി സ്‌നേഹ നിമിഷങ്ങള്‍ പങ്കുവെച്ച് ഫിഫ പ്രസിഡണ്ട് ഗിയാനി ഇന്‍ഫാന്റിനോ.


അഭയാര്‍ഥികളുമായി കൈാച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞും കളിച്ചും ചിരിച്ചും ഇന്‍ഫാന്റിനോ സന്ദര്‍ശനം അവിസ്മരണീയമാക്കി . കുട്ടികളോടൊത്ത് ഫോട്ടോ പിടിച്ചും പ്രതീക്ഷയുടേയും പ്രത്യയാശയുടേയും വികാരങ്ങള്‍ പങ്കുവെച്ചും കുട്ടികളുടെ മനം കവര്‍ന്നാണ് ഇന്‍ഫാന്റിനോ അഭയാര്‍ഥികളുടെ താമസ സ്ഥലത്തുനിന്നും മടങ്ങിയത്.

സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയും ഇന്‍ഫാന്റിനോയോടൊപ്പമുണ്ടായിരുന്നു.

Related Articles

Back to top button