Uncategorized
അഞ്ചാമത് കതാറ രാജ്യാന്തര ഫാല്‍ക്കണ്‍ മേളക്ക് തുടക്കമായി
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : അഞ്ചാമത് കതാറ രാജ്യാന്തര ഫാല്‍ക്കണ്‍ മേളക്ക് കതാറ കള്‍ചറല്‍ വില്ലേജില്‍ തുടക്കമായി. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 19 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 160 ഓളം അന്താരാഷ്ട്ര കമ്പനികള്‍ ഇന്ന് ആരംഭിച്ച പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു, സെപ്റ്റംബര്‍ 11 വരെ തുടരും.
മിഡില്‍ ഈസ്റ്റിലെ ഫാല്‍ക്കണുകളുടെയും വേട്ടയുടെയും ക്യാമ്പിംഗ് ഉപകരണങ്ങളുടെയും ഏറ്റവും വലിയ പ്രദര്‍ശനമായി കത്താറയില്‍ നടന്ന പരിപാടി കണക്കാക്കപ്പെടുന്നു. സാധാരണ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 11 വരെയുമാണ് പ്രദര്‍ശനം.