Uncategorized
എം.ഇ.എസ്.ഐ.എസ് സ്‌ക്കൂളില്‍ ക്യാമ്പസ് റേഡിയോ 2.0ക്ക് തുടക്കമായി
അഫ്‌സല്‍ കിളയില്‍ : –
ദോഹ : എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂളിന്റെ അബൂ ഹമൂര്‍ ബ്രാഞ്ചായ എം.ഇ.എസ്.ഐ.എസില്‍ ഖത്തറിലെ ആദ്യത്തെ സ്‌ക്കൂള്‍ റേഡിയോ സ്‌റ്റേഷന് തുടക്കമായി. എം.ഇ.എസ്.ഐ.എസ് റേഡിയോ സ്‌റ്റേഷന്‍ 2.0 എന്ന് പേരിട്ടിരിക്കുന്ന റേഡിയോയില്‍ ക്വിസ്, ഇന്റര്‍വ്യൂ, മ്യൂസിക്, സമകാലികം, പ്രഭാഷണങ്ങള്‍, ജന്മദിനാശംസകള്‍, പ്രതിദിന ചിന്തകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന എജ്യൂന്റെന്‍മെന്റ് പരിപാടികളുണ്ടാകും.
നൂതനവും വ്യത്യസ്തവുമായ ഈ ആശയത്തിന് പിന്നില്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഹനീഫാണ്. ലോഞ്ചിംഗ് ചടങ്ങ് സ്‌ക്കൂള്‍ ഗവേണിംഗ് ബോര്‍ഡ് പ്രസിഡന്റ് അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. മലയാളം 98.6 എഫ്.എം ആര്‍.ജെകളായ ആര്‍.ജെ ഷിഫിനും ആര്‍.ജെ വിനിയും ചടങ്ങളില്‍ സംബന്ധിച്ചു.
സ്‌ക്കൂള്‍ ആര്‍.ജെകളായ ഷമ, ഫലഖ്, സെബ ആദം, സെനിയ അസീം എന്നിവര്‍ സംസാരിച്ചു.