Breaking News
ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു, രാജ്യത്തെ മൊത്തം രോഗികള്‍ 1866 ആയി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു, രാജ്യത്തെ മൊത്തം രോഗികള്‍ 1866 ആയി . കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗമുക്തര്‍ കൂടുന്നുവെന്നത് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ് . 24 മണിക്കൂറിനുള്ളില്‍ നടന്ന 24373 പരിശോധനകളില്‍ 49 യാത്രക്കാര്‍ക്കടക്കം 122 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 73 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. രാജ്യത്ത് മൊത്തം 604 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 68 ആയി. ഒരാളാണ് പുതുതായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 16 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.