Breaking News
കെനിയ വാഹനാപകടത്തില്‍ മരിച്ചവരില്‍ ഹോപ് ഖത്തറിലെ അധ്യാപികയും

ദോഹ. ഇന്നലെ കെനിയയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരില്‍ ഹോപ് ഖത്തറിലെ അധ്യാപികയും. ഗീത ഷോജി ഐസക് ഹോപ് ഖത്തര്‍ കുടുംബാംഗമാണ്.
ഹോപ് ഖത്തറിന്റെ തുടക്കം മുതലേ അധ്യാപികയായും അഡ്മിനിസ്‌ട്രേഷന്‍ കോര്‍ഡിനേറ്ററായും സേവനമനുഷ്ഠിച്ച് കുട്ടികളുടേയും സഹപ്രവര്‍ത്തകരുടേയും മാനേജ്‌മെന്റിന്റേയും പ്രിയപ്പെട്ട ഗീത ടീച്ചറുടെ നിര്യാണം ഹോപ് കുടുംബത്തെയാകെ ദുഃഖത്തിലാഴ്ത്തി.