Breaking News
ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കൗണ്‍സുലര്‍ ക്യാമ്പ് സെപ്റ്റംബര്‍ 17 ന് മിസഈദില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : മിസഈദ് ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സര്‍വീസുകള്‍ക്കായി ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കൗണ്‍സുലര്‍ ക്യാമ്പ് സെപ്റ്റംബര്‍ 17 ന് മിസഈദില്‍ നടക്കും. ഗ്‌ളോബല്‍ വില്ലേജില്‍ അംവാജ് ക്യാമ്പില്‍ രാവിലെ 10 മണി മുതല്‍ 12 മണിവരെയാണ് ക്യാമ്പ്.
രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ ലൈനില്‍ പാസ്‌പോര്‍ട്ട് പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കും.
കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ഈ സേവനം പ്രയോജനപ്പെടുത്തുവാന്‍ എംബസി മിസഈദിലെ ഇന്ത്യന്‍ തൊഴിലാളികളോടാവശ്യപ്പെട്ടു.
ഇന്ത്യന്‍ എംബസി ഐ.സി. ബി. എഫുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.