
ആര്‍.എസ്.സി ഖത്തര്‍ നാഷണല്‍ സാഹിത്യോത്സവ്-2021 നവംബര്‍ 12, 19 തിയ്യതികളില്‍
ദോഹ: പ്രവാസി വിദ്യാര്‍ത്ഥി, യുവ സമൂഹത്തിന്റെ കലാ- സാഹിത്യ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായുള്ള സാഹിത്യോത്സവിന്റെ 12-ാമത് എഡിഷന് നാന്ദി കുറിച്ചു. വരയും രചനയും പാട്ടും പ്രഭാഷണങ്ങളും മത്സരങ്ങളായി വേദിയിലെത്തുന്നതോടൊപ്പം പ്രമുഖരുടെ സാന്നിധ്യത്തോടെയുള്ള ചരിത്ര സെമിനാറും സാഹിത്യോത്സവിന് നിറം പകരും.
12-ാമത് ഖത്തര്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 12, 19 എന്നീ തീയ്യതികളില്‍ നടക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഖലീല്‍ ബുഖാരി പ്രഖ്യാപിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 33211436, 7782 9555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക