Uncategorized
ഖത്തറിലെ പൊതുഗാതഗത സംവിധാനങ്ങളെല്ലാം ഇനി ഒരൊറ്റ കുടക്കീഴില്‍
ദോഹ : ഖത്തറിലെ പൊതുഗതാഗത സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പദ്ധതിക്ക് തുടക്കമിട്ട് ഖത്തര്‍ ഗതാഗത മന്ത്രാലയം. സില എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനില്‍ മെട്രോ റെയില്‍, കര്‍വ ടാക്‌സി, ട്രാം സേവനങ്ങള്‍ ലഭ്യമാകും. ആപ്ലിക്കേഷന്‍ അടുത്തയാഴ്ച പുറത്തിറങ്ങും.
ഖത്തറിന്റെ ഗതാഗത സേവനങ്ങള്‍ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, രാജ്യത്തെ ഗതാഗത ശൃംഖലയുടെ ലഭ്യത മെച്ചപ്പെടുത്തുകയാണ് സില ലക്ഷ്യമിടുന്നത്.