സൗദി അറേബ്യ, യു.എ. ഇ , അമേരിക്ക, ഇംഗ്‌ളണ്ട് തുടങ്ങിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഗ്രീന്‍ രാജ്യങ്ങളുടെ ലിസ്റ്റ് വികസിപ്പിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
ഡോ.അമാനുല്ല വടക്കാങ്ങര
സൗദി അറേബ്യ, യു.എ. ഇ , അമേരിക്ക, ഇംഗ്‌ളണ്ട് തുടങ്ങിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഗ്രീന്‍ രാജ്യങ്ങളുടെ ലിസ്റ്റ് വികസിപ്പിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം . മന്ത്രാലയത്തിന്റെ പുതിയ ലിസ്റ്റനുസരിച്ച് 188 രാജ്യങ്ങളാണ് ഗ്രീന്‍ ലിസ്റ്റിലുള്ളത്. നേരത്തെ ഇത് 21 ആയിരുന്നു.
ലോകരാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് രാജ്യങ്ങളെ പച്ച, ചുവപ്പ്, അസാധാരണമായ ചുവന്ന രാജ്യങ്ങള്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നത്.
ബെര്‍മുഡ, ക്യൂബ, ഡൊമിനിക്ക, ഈജിപ്ത്, ഗ്രെനഡ, ഗുവാം, മംഗോളിയ, മോണ്ടിനെഗ്രോ, ന്യൂ കാലിഡോണിയ, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ്, ഗ്രനേഡൈന്‍സ്, സെര്‍ബിയ, സീഷെല്‍സ്, സുരിനാം എന്നീ 15 രാജ്യങ്ങള്‍ ചുവപ്പ് പട്ടികയിലും ഇന്ത്യ, ഫിലിപ്പീന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഇന്തോനേഷ്യ, കെനിയ, സുഡാന്‍ എന്നിവ അസാധാരണമായ ചുവന്ന രാജ്യങ്ങളിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചുവപ്പ് പട്ടികയിലുണ്ടായിരുന്ന 153 രാജ്യങ്ങള്‍ 15 ആയി ചുരുങ്ങിയപ്പോള്‍ അസാധാരണമായ ചുവന്ന രാജ്യങ്ങള്‍ 6 ല്‍ നിന്നും ഒമ്പതായി വര്‍ദ്ധിച്ചു.