Breaking News

എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്നവരറിയേണ്ടതെന്തൊക്കെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഒക്ടോബര്‍ 6 ന് നിലവില്‍ വന്ന പുതിയ യാത്രാനിയമമനുസരിച്ച് എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്നവരറിയേണ്ടതെന്തൊക്കെയെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം .


ഖത്തര്‍ അംഗീകരിച്ച വാക്‌സിനെടുത്തവര്‍ ഡിസ്‌കവര്‍ ഖത്തറില്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക്് ചെയ്യണം. വാക്‌സിനെടുത്ത രക്ഷിതാക്കളെ അനുഗമിക്കുന്ന 11 വയസിന് താഴെയുള്ള കുട്ടികള്‍ക്കും ഇത് ബാധകമാണ് .

യാത്രക്ക് പരമാവധി 72 മണിക്കൂറനുള്ളിലെടുത്ത പി.സി. ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് , ഖത്തറിലെത്തിയ ശേഷം ക്വാറന്റൈന്‍ ഹോട്ടലില്‍വെച്ചുള്ള പി.സി. ആര്‍ പരിശോധന എന്നിവ വേണം.
എന്നാല്‍ ഖത്തറിന് പുറത്തുനിന്നും ഖത്തര്‍ അംഗീകരിച്ച വാക്‌സിനെടുത്തവര്‍ ക്വാറന്റൈന്‍ ഹോട്ടലില്‍വെച്ചുള്ള ആന്റിബോഡി ടെസ്റ്റിന് വിധേയരാവണം.
വാക്‌സിനെടുക്കാത്തവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരും ഡിസ്‌കവര്‍ ഖത്തറില്‍ 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക്് ചെയ്യണം. യാത്രക്ക് പരമാവധി 72 മണിക്കൂറനുള്ളിലെടുത്ത പി.സി. ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഖത്തറിലെത്തിയ ശേഷം ക്വാറന്റൈന്‍ ഹോട്ടലില്‍വെച്ച് ആറാം ദിവസം നടത്തുന്ന പി.സി. ആര്‍ പരിശോധന എന്നിവ വേണം.

എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും വാക്‌സിനെടുക്കാത്ത സന്ദര്‍ശകരെ രാജ്യത്തേക്ക് പ്രവേശിക്കാനനുവദിക്കില്ല.

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ളാദേശ് ഇന്തോനേഷ്യ, കെനിയ, സുഡാന്‍ എന്നീ 9 രാജ്യങ്ങളാണ് എക്സപ്ഷണല്‍ റെഡ് കണ്‍ട്രീസ്

Related Articles

Back to top button
error: Content is protected !!