Uncategorized

ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്നവരറിയേണ്ടതെന്തൊക്കെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഒക്ടോബര്‍ 6 ന് നിലവില്‍ വന്ന പുതിയ യാത്രാനിയമമനുസരിച്ച്    ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്നവരറിയേണ്ടതെന്തൊക്കെയെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം .


ഖത്തര്‍ അംഗീകരിച്ച വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട വാക്‌സിനെടുത്ത രക്ഷിതാക്കളെ അനുഗമിക്കുന്ന 11 വയസിന് താഴെയുള്ള കുട്ടികള്‍ക്കും ഇത് ബാധകമാണ് .

ഖത്തറിലെത്തി പരമാവധി 36 മണിക്കൂറനുള്ളിലെടുത്ത പി.സി. ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.

വാക്‌സിനെടുക്കാത്തവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരും 7 ദിവസത്തെ ഹോം ക്വാറന്റൈലായിരിക്കും. യാത്രക്ക് പരമാവധി 72 മണിക്കൂറനുള്ളിലെടുത്ത പി.സി. ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഖത്തറിലെത്തിയതിന്റെ ആറാം ദിവസം നടത്തുന്ന പി.സി. ആര്‍ പരിശോധന എന്നിവ വേണം.

Related Articles

Back to top button
error: Content is protected !!