നാട്ടില്‍ നിന്നും വാക് സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇഹ്തിറാസ് ആപ്‌ളിക്കേഷനില്‍ ഡീറ്റെയില്‍സ് അപ്‌ഡേറ്റ് ചെയ്യാമെന്ന് റിപ്പോര്‍ട്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. നാട്ടില്‍ നിന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇഹ്തിറാസ് ആപ്‌ളിക്കേഷനില്‍ ഡീറ്റെയില്‍സ് അപ്‌ഡേറ്റ് ചെയ്യാമെന്ന് റിപ്പോര്‍ട്ട്. [email protected] എന്ന ഇമെയില്‍ അഡ്രസ്സില്‍ ഐഡി വിസ, പാസ്‌പോര്‍ട്ട്, വാക്സിനേഷന്‍ സിര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍ മെയില്‍ ചെയ്താല്‍ മതിയെന്ന് ചില അനുഭവസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
16000 എന്ന ഡെഡിക്കേറ്റഡ് ലൈനില്‍ വിളിച്ചു ഒരു കംപ്ലയിന്റ് രജിസ്റ്റര്‍ ചെയ്ത് അതിന്റെ ടിക്കറ്റ് നമ്പര്‍ കൂടി അറ്റാച്ച് ചെയ്താല്‍ കുറച്ചു കൂടി എളുപ്പമായിരിക്കും.
ഞാന്‍ ഒക്ടോബര്‍ 3 നു മെയില്‍ അയച്ചു . 6 നു വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തതായി അറിയിച്ചുകൊണ്ട് മെയില്‍ വന്നു. 7 നു ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ വാക്സിനേഷന്‍ ഡീറ്റെയില്‍സ് വന്നു എന്നാണ് ഒരു പ്രവാസി മലയാളി തന്റെ അനുഭവം പങ്കുവെച്ചത്.