ഖത്തറില്‍ സെല്‍ഫ് സര്‍വീസ് കാര്‍ഡ് പ്രിന്റിംഗ് മെഷീനുമായി കൊമേഴ്‌സ്യല്‍ ബാങ്ക് രംഗത്ത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മുന്‍നിര ഡിജിറ്റല്‍ ബാങ്കായ കൊമേഴ്‌സ്യല്‍ ബാങ്ക് ഏറ്റവും പുതിയ നൂതന സേവനമായ സെല്‍ഫ് സര്‍വീസ് കാര്‍ഡ് പ്രിന്റിംഗ് മെഷീനുകള്‍ അവതരിപ്പിക്കുന്നു. ഡിജിറ്റലൈസേഷന്‍, പ്രോസസ് ഓട്ടോമേഷന്‍ എന്നിവയിലൂടെ ഉപഭോക്താവിന്റെ ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ബാങ്കിന്റെ നടപടിയുടെ ഭാഗമായാണിത്.
എല്ലാ പുതിയ കാര്‍ഡുകള്‍ക്കും, പുതുക്കിയ കാര്‍ഡ്, കാര്‍ഡ് മാറ്റല്‍ എന്നിവക്കൊക്കെ സൗകര്യപ്രദമായ ഉപഭോക്തൃ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സെല്‍ഫ് സര്‍വീസ് കാര്‍ഡ് പ്രിന്റിംഗ് മെഷീനുകള്‍ വഴി തല്‍ക്ഷണ കാര്‍ഡ് പ്രിന്റ് ചെയ്യാനാകും.
മെഷീനില്‍ കാര്‍ഡ് അച്ചടിക്കാന്‍ തയ്യാറാകുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു എസ്എംഎസ് ലഭിക്കും. കാര്‍ഡുകള്‍ പ്രിന്റ് ചെയ്യാനും ശേഖരിക്കാനും അവര്‍ക്ക് ഇഷ്ടമുള്ള ഒരു സെല്‍ഫ് സര്‍വീസ് കാര്‍ഡ് പ്രിന്റിംഗ് മെഷീന്‍ ലൊക്കേഷന്‍ സന്ദര്‍ശിക്കാം. മുഴുവന്‍ കാര്‍ഡ് പ്രിന്റിംഗ് പ്രക്രിയയും 2 മിനിറ്റില്‍ താഴെ മാത്രമേ സമയമെടുക്കുകയുളള്ളൂം.
നിലവില്‍, കൊമേഴ്സ്യല്‍ ബാങ്ക് വില്ലാജിയോ മാള്‍ ബ്രാഞ്ചിലും അല്‍ വക്ര അവന്യൂ ബ്രാഞ്ചിലുമാണ് സ്വയം സേവന കാര്‍ഡ് പ്രിന്റിംഗ് മെഷീനുകളുള്ളത്. കൂടുതല്‍ കേന്ദ്രങ്ങളില്‍ ഉടന്‍ ഈ സംവിധാനമേര്‍പ്പെടുത്തും.