Uncategorized
ഫിഫ അറബ് കപ്പ് , അവസാന ഘട്ട ടിക്കറ്റ് വില്‍പന ഇന്നാരംഭിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 30 ന് ഖത്തറില്‍ ആരംഭിക്കുന്ന ഫിഫ അറബ് കപ്പ് 2021 ന്റെ അവസാന ഘട്ട ടിക്കറ്റ് വില്‍പന ഇന്നാരംഭിക്കും . ഫിഫ 2022 ലോക കപ്പിനായി പണി പൂര്‍ത്തിയാക്കിയ അല്‍ ബെയ്ത് അബൂ അബൂദ് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനമടക്കം നടക്കുന്ന മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ ഫിഫ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. (fifa.com/tickets )
ടിക്കറ്റ് വില്‍പനയുടെ മൂന്നാം ഘട്ടമാണ് ഇന്ന് ആരംഭിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മല്‍സരങ്ങള്‍ക്ക് 25 റിയാല്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.
ടിക്കറ്റെടുത്തവര്‍ ഫാന്‍ ഐഡിയും സ്വന്തമാക്കണം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന അപേക്ഷ നമ്പര്‍ ഉപയോഗിച്ച് ഫാന്‍ ഐഡി രജിസ്റ്റര്‍ ചെയ്യാം.