
Uncategorized
റേഡിയോ ഏഷ്യ കോയ നാട്ടില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍
ദോഹ : ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന മേത്തലക്കണ്ടി അഹ്‌മദ് കോയ നാട്ടില്‍ നിര്യാതനായി.
66 വയസ്സായിരുന്നു. ദീര്‍ഘകാലം റേഡിയോ എഷ്യയുടെ പ്രതിനിധിയായിരുന്നത് കൊണ്ട് റേഡിയോ ഏഷ്യ കോയ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
റഫ്ജി അഹ്‌മദ്,റഷാദ് അഹ്‌മദ്, റന അഹ്‌മദ് എന്നിവര്‍ മക്കളാണ്. നാടുവിലകം നൗഫല്‍, ഇല്‍ദിസ് ഗഫൂര്‍ എന്നിവര്‍ മരുമക്കളാണ്.
സഹോദരങ്ങള്‍ സുബൈദ, ആയിഷബി പരേതരായ കുട്ടിബി.
മയ്യിത്ത് നമസ്‌കാരം 4.10ന് കണ്ണം പറമ്പ് പള്ളിയില്‍ വെച്ച്.