Uncategorized
ഐ.സി.ബി.എഫ് ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി കെ.എം.സി.സി കൊടുവള്ളി മണ്ഡലം
അമാനുല്ല വടക്കാങ്ങര
ദോഹ. ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് പിന്തുണയുമായി കെ.എം.സി.സി കൊടുവള്ളി മണ്ഡലം രംഗത്ത്. തങ്ങളുടെ അംഗങ്ങളെ ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ത്താണ് കെ.എം.സി.സി കൊടുവള്ളി മണ്ഡലം പിന്തുണ പ്രഖ്യാപിച്ചത്.
അംഗങ്ങളെ ഐ.സി.ബി.എഫ് ഇന്‍ഷ്യൂറന്‍സ് പദ്ധതിയില്‍ ചേര്‍ത്തതിന്റെ രേഖകള്‍ ഭാരവാഹികള്‍ ഐസിബിഎഫ് ടീമിന് കൈമാറി.
ഐ.സി.ബി.എഫ് ഭാരവാഹികള്‍ കെ.എം.സി.സി കൊടുവള്ളി മണ്ഡലത്തിന്റെ പിന്തുണക്ക് നന്ദി അറിയിച്ചു.