ആഭ്യന്തര മന്ത്രാലയത്തിന്റെ മനുഷ്യാവകാശ വകുപ്പ് ഖത്തറിലെ കമ്മ്യൂണിറ്റി മേധാവികളെ ആദരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചും സഹിഷ്ണുതയ്ക്കുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചും, ആഭ്യന്തര മന്ത്രാലയത്തിന്റെ മനുഷ്യാവകാശ വകുപ്പ്, രാജ്യത്ത് താമസിക്കുന്ന അറബ്, അറബ് ഇതര സമൂഹങ്ങളുടെ തലവന്മാരെ പ്രത്യേകം ആദരിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കേണല്‍ സഅദ് സാലേം അല്‍-ദോസരി, വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പ് പ്രതിനിധി അബ്ദുല്ല മഹ്ദി അല്‍-യാമി, ക്യാപ്റ്റന്‍ ഡോ. അബ്ദുല്‍ ലത്തീഫ് ഹുസൈന്‍ അല്‍ അലി , ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പില്‍ നിന്നുള്ള പ്രതിനിധി തുടങ്ങി നിരവധി ഉദ്യോഗസ്ഥരും കമ്മ്യൂണിറ്റി പ്രതിനിധികളും സംബന്ധിച്ചു.
സുരക്ഷാ സേവന പ്രവര്‍ത്തനങ്ങളിലൂടെയും മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള വൈവിധ്യമ ാര്‍ന്ന പരിപാടികളിലൂടേയും ആഭ്യന്തര മന്ത്രാലയം സജീവമാണെന്ന് ചടങ്ങില്‍ സംസാരിച്ച കേണല്‍ സഅദ് സാലേം അല്‍-ദോസരി അഭിപ്രായപ്പെട്ടു. രാജ്യത്ത് താമസിക്കുന്ന കമ്മ്യൂണിറ്റികളുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ കമ്മ്യൂണിറ്റി റീച്ച് ഔട്ട് ഓഫീസും ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കുന്നുണ്ട്.
എല്ലാവിധ മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതില്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ് . മാനവികവും സാംസ്‌കാരികവുമായ പ്രതിബദ്ധതയാണ് ഖത്തറിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര.
ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും ഇന്ത്യന്‍ കള്‍ചറല്‍ പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, ഖത്തര്‍ കേരള മുസ്‌ലിം കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എസ്. എ. എം. ബഷീര്‍, ഫിന്‍ഖ് മുന്‍ പ്രസിഡന്റ് ബിജോയ് ചാക്കോ, പ്രസിഡന്റ് റീന ഫിലിപ്പ് എന്നിവര്‍ മന്ത്രാലയത്തിന്റ ആദരവ് ഏറ്റുവാങ്ങി