വഖഫ് നിയമനം പിഎസ്സിക്ക് വിട്ടത് മുസ്‌ലിം സമുദായത്തോടുള്ള വെല്ലുവിളി: സോഷ്യല്‍ ഫോറം
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ: കേരള വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട നടപടി മുസ്‌ലിം സമുദായത്തോടുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ വെല്ലുവിളിയാണെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം. കേരളത്തിലെ മറ്റു മതവിഭാങ്ങളുടെയൊന്നും ഇത്തരം സ്ഥാപനങ്ങളുടെ നിയമനം പിഎസ്സി പോലെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ നിയന്ത്രണത്തിലല്ല നടക്കുന്നത് എന്നിരിക്കെ വെറും 120 ഓളം അംഗങ്ങളുള്ള വഖഫ് ബോര്‍ഡിന്റെ നിയമനം മാത്രം പിഎസ്സിക്ക് വിടുന്നതിലൂടെ സര്‍ക്കാര്‍ മുസ്ലിം സമുദായത്തെ ദ്രോഹിക്കുകയാണെന്ന് സോഷ്യല്‍ ഫോറം കുറ്റപ്പെടുത്തി.
അതാത് മതവിഭാഗങ്ങളുടെ സ്ഥാപനങ്ങളും സ്വത്തുക്കളും അവരവരുടേത് മാത്രമാണ്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതും അതാത് മതവിഭാങ്ങളാണ്. അത് പൊതു സ്വത്തല്ല, ഇതില്‍ സര്‍ക്കാരിന് യാതൊരു വിധ പങ്കുമില്ലെന്നും സോഷ്യല്‍ ഫോറം വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന ഇത്തരം നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്മാറണമെന്നും വഖഫ് നിയമനം പിഎസ്സിക്ക് വിട്ട ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.