ഡോം ഖത്തര്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കലാ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു
ദോഹ : ഡയസ്‌പോറ ഓഫ് മലപ്പുറം ഡോം ഖത്തര്‍ )ശിശു ദിനത്തോടനുബന്ധിച്ചു സ്റ്റുഡന്‍സ് കൗണ്‍സില്‍ രൂപീകരണവുമായി ബന്ധപ്പെടുത്തിനടത്തിയ പെന്‍സില്‍ ചിത്രരചന, കളറിംങ്, പബന്ധരചന മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. നാലിനങ്ങളിലായി 2500 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറ്റവും മികച്ചതായിരുന്നു.
സബ്ജൂനിയര്‍ വിഭാഗത്തില്‍ ബിര്‍ള പബ്ലിക് സ്‌കൂളിലെ ശരിക അടിക ഒന്നാം സ്ഥാനവും, എംഇഎസ് ഐസിലെ ഐറിന്‍ എമില്‍ രണ്ടാം സ്ഥാനവും ലയോളാ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ റൗദാ അബ്ദുല്‍ ഹാദി മൂന്നാം സ്ഥാനവും ജൂനിയര്‍ വിഭാഗത്തില്‍ ഡിപിഎസിലെ കൈറ്റിലിന്‍ അന്ന എഗിന്‍ ഒന്നാം സ്ഥാനവും നോബിള്‍ സ്‌കൂളിലെ സാന്‍വി രഞ്ജിത്ത് രണ്ടാം സ്ഥാനവും ബിര്‍ള പബ്ലിക് സ്‌കൂളിലെ നിരഞ്ജന അനൂപ് മൂന്നാംസ്ഥാനവും നേടി.
ഇന്റര്‍ മീഡിയേറ്റ് വിഭാഗത്തിലെ പെന്‍സില്‍ ചിത്രരചനാ മത്സരത്തില്‍ ബിര്‍ള പബ്ലിക് സ്‌കൂളിലെ ഷമിത അടിക ഒന്നാം സ്ഥാനവും അതേ സ്‌കൂളിലെ തന്നെ നിറ്റ്‌സ അസീല നവാസ് രണ്ടാം സ്ഥാനവും ഡിപിഎംഐഎസിലെ ദിയ വിനോദ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. പ്രബന്ധ രചന മത്സരത്തില്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലെ ആമിയ ഒന്നാം സ്ഥാനവും ഭവന്‍സ് പബ്ലിക് സ്‌കൂളിലെ ദിയ നോബല്‍ രണ്ടാംസ്ഥാനവും ഡി പി എം ഐ എസി ലെ അന്‍വിത ശേഖര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രഗല്‍ഭരായ ജൂറി മാരുടെ നേതൃത്വത്തില്‍ ആര്‍ട്‌സ് വിങ്ങ്, വനിതാ വിഭാഗം, പിആര്‍ വിങ്ങ് എന്നിവരുടെ നേതൃത്വത്തിലാണ് വിധി നിര്‍ണയം നടത്തിയത്. പങ്കെടുത്ത കുട്ടികളുടെ രചനകള്‍ എല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നവയായിരുന്നു എന്ന് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ഉടന്‍ നടക്കുന്ന പൊതുപരിപാടിയില്‍ വെച്ചോ സ്‌കൂളുകളുമായി സഹകരിച്ചോ നല്‍കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.