Breaking News
ശമ്പളം നല്‍കാന്‍ വൈകിയ 314 കമ്പനികള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ഖത്തര്‍ തൊഴില്‍ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ തൊഴിലാളികള്‍ക്ക് സമയത്ത് ശമ്പളം നല്‍കാന്‍വൈകിയ 314 കമ്പനികള്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ഓരോ മാസവും പത്താം തിയ്യതിക്ക് മുമ്പായി ജീവനക്കാരുടെ ശമ്പളം ബാങ്ക് വഴി നല്‍കമെന്നാണ് നിയമം.
കരാര്‍, പൊതുസേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് നിയമലംഘനത്തിന് പിടിക്കപ്പെട്ടത്. പ്രവാസി തൊഴിലാളികളുടെ ശമ്പളവും കൂലിയും സംബന്ധിച്ചനിയമം ലംഘിച്ചകമ്പികള്‍ക്കെതിരെ ഉചിതമായനിയമനടപടികള്‍സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട അധികൃതരോട് തൊഴില്‍ മന്ത്രാലയം ശുപാര്‍ശ ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു