
ഉപഭോഗ യോഗ്യമല്ലാത്ത 250 കിലോ മത്സ്യം നശിപ്പിച്ച് അല്‍ വക്ര മുനിസിപ്പാലിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഉപഭോഗ യോഗ്യമല്ലാത്ത 250 കിലോ മത്സ്യം നശിപ്പിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.അല്‍ വക്ര മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വിഭാഗമാണ് മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അല്‍ വക്ര മത്സ്യ മാര്‍ക്കറ്റിലെ 250 കിലോയോളം മത്സ്യം നശിപ്പിച്ചത്.
ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിയമലംഘനങ്ങള്‍ പിടികൂടുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.