ഉപേക്ഷിക്കപ്പെട്ട 1724 വാഹനങ്ങളില്‍ മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ പതിച്ചതായി അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ . റോഡരികിലും മറ്റു പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട 1724 വാഹനങ്ങളില്‍ മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ പതിച്ചതായി അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. താമസിയാതെ ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. നഗരത്തിന്റെ സൗന്ദര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ പൊതു നിയന്ത്രണ വിഭാഗം ഒക്ടോബറില്‍ നടത്തിയ 1,870 പതിവ് പരിശോധനാ ടൂറുകള്‍ക്കിടയിലാണ് ഉപേക്ഷിക്കപ്പെട്ട 1,724 വാഹനങ്ങളില്‍ മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ പതിപ്പിച്ചത്.
മൊത്തം 1739 ലംഘന റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.132 കേസുകളാണ് അനുരഞ്ജനത്തിലൂടെ പരിഹരിക്കുകയും 319 നിയമലംഘനങ്ങള്‍ ബന്ധപ്പെട്ട സുരക്ഷാ വകുപ്പിന് റഫര്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും പോര്‍ട്ടബിള്‍ ക്യാബിനുകളും നീക്കം ചെയ്യുന്ന ജോലി തുടരുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി