ഇന്തോ ഖത്തര്‍ സാംസ്‌കാരിക വിനിമയത്തിന്റെ വേറിട്ട വേദിയായി പുസ്തക പ്രകാശന ചടങ്ങ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ സഹമന്ത്രിയും മുന്‍ സാംസ്‌കാരിക മന്ത്രിയുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയുടെ അലാ ഖദ് രി അഹ് ലില്‍ അസം എന്ന കൃതിയുടെ മലയാള വിവര്‍ത്തനമായ ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്‌കാരിക വിചാരങ്ങള്‍ എന്ന പുസ്തക പ്രകാശന ചടങ്ങ് ഇന്തോ ഖത്തര്‍ സാംസ്‌കാരിക വിനിമയത്തിന്റെ വേറിട്ട വേദിയായി. ഖത്തറിന്റെ സാംസ്‌കാരിക ആസ്ഥാനമായ കതാറ കള്‍ച്ചറല്‍ വില്ലേജില്‍ നടന്ന പ്രകാശന ചടങ്ങ് ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക രാംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന അറബ്, ഇന്ത്യന്‍ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വേദിയായ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയും കതാറയും സംയുക്തമായാണ് സവിശേഷമായ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.
ഗള്‍ഫ് മേഖലയിലെ ശ്രദ്ധേയനായ നയതന്ത്രജ്ഞനും സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വവുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയുടെ അറബിയിലുള്ള അലാ ഖദ് രി അഹ് ലില്‍ അസ്മ്’ എന്ന പുസ്തകത്തിന്റെ ഏഴാമത്തെ ഭാഷാപരിഭാഷയാണ് മലയാളത്തില്‍ ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്‌കാരിക വിചാരങ്ങള്‍’ എന്ന പേരില്‍ പുറത്തിറങ്ങിയത്. ദോഹയിലെ എഴൂത്തുകാരനും വിവര്‍ത്തകനുമായ ഹുസൈന്‍ കടന്നമണ്ണ മൊഴിമാറ്റം നടത്തിയ പുസ്തകം കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ് ലാമിക് പബ്‌ളിഷിംഗ് ഹൗസാണ് പ്രസിദ്ധീകരിച്ചത്.
കതാറ ജനറല്‍ സര്‍വീസ് വിഭാഗം മാനേജര്‍ ഹുസൈന്‍ അല്‍ ബാകിര്‍ ഇന്ത്യന്‍ അാംബാസഡര്‍ ഡോ. ദീപക് മിത്തലിന് ആദ്യ പ്രതി നല്‍കി പുസ്തകം പ്രകാശനം ചെയ്തു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള നൂറ്റാണ്ടുകാലത്തിന്റെ സൗഹൃദ തുടര്‍ച്ചയാവാം ഖത്തറിനെ അടയാളപ്പെടുത്തുന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു.ഖത്തറിന്റെ ചരിത്രവും വര്‍ത്തമാനവുമെല്ലാം കൂടുതല്‍ ഇന്ത്യക്കാരിലെത്താന്‍ പുസ്തകം സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൂടുതല്‍ ഇന്ത്യന്‍ ഭാഷകളില്‍ പുസ്‌കത്തിന് വിവര്‍ത്തനമുണ്ടാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദത്തിനും,അറിവു പങ്കുവക്കലിനും അടിത്തറപാകുന്ന പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഹുസൈന്‍ കടന്നമണ്ണയേയും, പ്രസിദ്ധീകരിച്ച ഐ.പി.എച്ചിനേയും അതിന് വഴിയൊരുക്കിയ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയേയും അാംബാസഡര്‍ അഭിനന്ദിച്ചു.
സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഇന്ത്യന്‍ സാംസ്‌കാരത്തെ വിശദമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഗ്രന്ഥകാരന്‍ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയടെ പ്രഭാഷണം. ബി.സി മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട പഞ്ചതന്ത്ര കഥകള്‍
അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത് മുതല്‍, ഇന്ത്യയും -അറബ് സംസ്‌കാരങ്ങളും തമ്മില്‍ ആശയ വൈജ്ഞാനിക പങ്കുവെപ്പ് ഉണ്ടന്നും, അതീവ സമ്പന്നമായ നാഗരികതകളുടേയും സാംസ്‌കാരങ്ങളുടേയം പശ്ചാത്തലമാണ് ഇന്ത്യയുടേതെന്നും അല്‍ കുവാരി ഉദാഹരണങ്ങള്‍ സഹിതം വിശദീകരിച്ചു.
വിവര്‍ത്തകന്‍ ഹുസൈന്‍ കടന്നമണ്ണ പുസ്തകം പരിചയപ്പെടുത്തി. ലക്ഷണമൊത്ത അറബിയിലുള്ള ഹുസൈന്റെ പ്രസംഗം പരിപാടിയില്‍ പങ്കെടുത്ത മുഴുവനാളുകളുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഗ്രന്ഥകാരന്‍ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി തന്റെ പ്രസംഗത്തില്‍ ഒഴുക്കുള്ള അറബി ഭാഷയിലുള്ള വിവര്‍ത്തകന്റെ മനോഹരമായ സംസാരത്തെ അഭിനന്ദിക്കുകയും പുസ്‌കത്തിന്റെ വൈകാരിക തലങ്ങള്‍ ഹുസൈന്റെ പേനയില്‍ സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ടതായി അഭിപ്രായപ്പെടുകയും ചെയ്തു.
പ്രസാധകരായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടര്‍ ഡോ. കൂട്ടില്‍ മുഹമ്മദലി ഓണ്‍ലൈന്‍ വഴി ചടങ്ങില്‍ സാംസാരിച്ചു.
സി.ഐ.സി പ്രസിഡണ്ടും സാംഘാടക സമിതി ചെയര്‍മാനുമായ കെ.ടി അബ്ദുല്‍റഹ്മാന്‍ ആമുഖ പ്രഭാഷണം നടത്തി.
ഖത്തറിലെ മലയാളി എഴുത്തുകാരായ എം.എസ് അബ്ദുല്‍ സാഖ്, ഫസ്‌ലു റഹ്മാന്‍ കൊടുവള്ളി, ഡോ. താജ് ആലുവ, മുഹമ്മദലി ശാന്തപുരം,അമാനുല്ല വടക്കാങ്ങര, ഫൈസല്‍ അബൂബക്കര്‍, സലിം ഹമദാനി, ഹാരിസ് ബാലുശ്ശേരി എന്നിവരെ ചടങ്ങില്‍ മെമന്റോ നല്‍കി ആദരിച്ചു.
ഖത്തര്‍ ഒാഥേര്‍സ് ഫോറം പസിഡന്റും സാംസ്‌കാരിക മന്ത്രാലയം ഡയറക്ടറുമായ മര്‍യം യാസിന്‍ അല്‍ ഹമ്മാദി, സാംസ്‌കാരിക മന്ത്രാലയം വിവര്‍ത്തനവിഭാഗം ഡയറക്ടര്‍ മുഹമ്മദ് ഹസന്‍ അല്‍കുവാരി, ഡോ. മഹ്മൂദ് അല്‍ മഹ്മൂദ്, സി.ഐ.സി
മുന്‍ പ്രസിഡന്റും കൂടിയാലോചന സമിതി അംഗവുമായ കെ.സി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.ഇബ്രാഹീം അല്‍ നുഐമിയെ പ്രതിനിധീകരിച്ച് ഡോ. അഹമ്മദ് ഇബ്രാഹിം ആശംസാ പ്രസംഗം നടത്തി.
സി.ഐ സി പ്രസിഡണ്ട് കെ.ടി.അബ്ദുറഹിമാന്‍, വൈസ് പ്രസിഡണ്ടുമാരായ ടി.കെ. ഖാസിം,ഹബീബുറമാന്‍ കിഴിശ്ശേരി എന്നിവര്‍ വിശിഷ്ടാതിഥികളെ ആദരിച്ചു.
ഐ സി സി പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍, ഐ സി ബി എ ഫ് വൈസ് പ്രസിഡണ്ട് വിനോദ് നായര്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ. മുഹമ്മദ് ഈസ, ഖത്തരര്‍ ഇന്ത്യന്‍ ഓഥേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി. സാബു തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
യാസിര്‍. ഇ പരിപാടി നിയന്ത്രിച്ചു. സി.എസ്.ആര്‍ ദോഹ ഡയറ്കടര്‍ അബ്ദുറഹ്മാന്‍ പുറക്കാട് നന്ദി പറഞ്ഞു.
തുടര്‍ന്ന് ഗ്രന്ഥകാരന്റെ കൈയൊപ്പോടുകൂടിയ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് സമ്മാനിച്ചു.