Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കോവിഡിന്റെ ഒമിക്രോണ്‍ ഭീഷണി ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം റിസ്‌ക് ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുന്ന അഞ്ച് ശതമാനം പേര്‍ക്ക് കോവിഡ് ടെസ്റ്റ്; നടപടിക്രമങ്ങള്‍ അറിയാം . അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

ദോഹ. കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ യാത്രാ മാനദണ്ഡങ്ങള്‍ നാളെ (1.12. 2021) മുതല്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ അഞ്ച് ശതമാനം പേര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ടിവരുമെന്നാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍ വിശദീകരിക്കുകയാണ്
കേരള ലോക സഭ അംഗവും ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി.

ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം റിസ്‌ക് ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പൊതുവെ കോവിഡ് ടെസ്റ്റ് വേണ്ടതില്ലെങ്കിലും ഓരോ വിമാനത്തില്‍ നിന്നും റാന്റം അടിസ്ഥാനത്തില്‍ തെരെഞ്ഞെടുക്കുന്ന അഞ്ച് ശതമാനം യാത്രക്കാര്‍ കോവിഡ് ടെസ്റ്റിന് വിധേയരാവേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് താഴെപറയുന്ന നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

1. പരിശോധനക്ക് വിധേയരാവേണ്ടവരെ തെരെഞ്ഞെടുക്കുന്നത് ബന്ധപ്പെട്ട എയര്‍ലൈന്‍ കമ്പനി അധികൃതര്‍ ആയിരിക്കും.

2. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഉണ്ടെങ്കില്‍ എല്ലാ രാജ്യങ്ങളിലും ഉള്ള യാത്രക്കാരില്‍ നിന്നായിരിക്കും സെലക്ഷന്‍ നടത്തുക.

3. സെലക്ട് ചെയ്ത യാത്രക്കാരുടെ സീറ്റ് നമ്പറുകള്‍ ഫ്്‌ളൈറ്റില്‍ അനൗണ്‍സ് ചെയ്യും. യാത്രക്കാര്‍ക്ക് ഇതുവഴി തയ്യാറാവാം.

4. ഇങ്ങിനെ തെരെഞ്ഞെടുക്കുന്ന യാത്രക്കാര്‍ എയര്‍പോര്‍ട്ടിലേക്ക് പോവുന്നത് എയര്‍ലൈന്‍ / സിവില്‍ എവിയേഷന്‍ സ്റ്റാഫിന്റെ എസ്‌കോര്‍ട്ടില്‍ ആയിരിക്കും.

5. ടെസ്റ്റിന് വേണ്ട ചിലവുകള്‍ വ്യോമയാന മന്ത്രാലയം വഹിക്കും.
6. ഇത്തരം യാത്രക്കാരുടെ ടെസ്റ്റിംഗ് സാമ്പിളുകള്‍ പരിശോധിക്കുന്നതിന് മുന്‍ഗണന നല്‍കും.

7. ടെസ്റ്റ് റിസള്‍ട്ട് വന്നതിന് ശേഷം മാത്രമേ എയര്‍ പോര്‍ട്ടില്‍ നിന്ന് പോവാന്‍ അനുവാദം നല്‍കുകയുള്ളൂ.

8. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആവുകയാണെങ്കില്‍ ജെനോമിക് ടെസ്റ്റിനായി സാമ്പിള്‍ അയക്കും.

9. ടെസ്റ്റ് പോസിറ്റീവ് ആവുന്നവര്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ക്വാറന്റയിന്‍ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.

Related Articles

Back to top button