Uncategorized

ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാന്‍ പുതിയ അതോറിറ്റി

ഡോ. അമാനുല്ല വടക്കാങ്ങര :-

ദോഹ : ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാന്‍ പുതിയ അതോറിറ്റി രൂപീകരിക്കുന്നതിന് ഖത്തര്‍ മന്ത്രിസഭ അനുമതി നല്‍കി. രാജ്യത്തിന്റെ പുരോഗതിയുടെ ഏറ്റവും പ്രകടമായ പ്രവര്‍ത്തന മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നൂതനങ്ങളായ പല പദ്ധതികളും ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വളര്‍ന്ന് വികസിക്കുകയാണ്. ഈ മേഖലയെ പ്രൊഫഷണലായി നവീകരിക്കുന്നതിനും കുറ്റമറ്റ രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിനുമാണ് പുതിയ അതോറിറ്റി രൂപീകരിക്കുന്നത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയെ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുപകരിക്കുന്ന തീരുമാനമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

Related Articles

Back to top button
error: Content is protected !!