ഖത്തര്‍ യാത്രാനയം ഇന്ത്യക്കാര്‍ അറിയേണ്ടതെന്തെല്ലാം ?
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഓണ്‍ അറൈവല്‍ വിസകളില്‍ വരാനാവില്ല.
ഡോ. അമാനുല്ല വടക്കാങ്ങര :-
ദോഹ : ഖത്തര്‍ യാത്രാനയം ലോകാടിസ്ഥാനത്തിലുള്ള കോവിഡിന്റെ ഭീഷണി വിലയിരുത്തി വിവിധ ഘട്ടങ്ങളിയായി പരിഷ്‌കരിച്ച് വരികയാണ്. ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനെടുത്ത പെര്‍മനെന്റ് വിസയിലുള്ള ഇന്ത്യക്കാര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനാണ് ഖത്തര്‍ നിര്‍ദ്ദേശിക്കുന്നത്. പെര്‍മനന്റ് വിസയില്‍ അംഗീകൃത വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടി വരും. ഡിസ്‌കവര്‍ ഖത്തര്‍ മുഖേനയാണ് ഈ ഹോട്ടല്‍ ക്വാറന്റൈനുകള്‍ ബുക്ക് ചെയ്യേണ്ടത്. എന്നാല്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഓണ്‍ അറൈവല്‍ വിസകളില്‍ വരാനാവില്ല.