Local News

ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്ന രാജ്യങ്ങളില്‍ ഇടം പിടിച്ച് ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളില്‍ ഇടം നേടിയ ഖത്തര്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടു. പര്‍ച്ചേസിംഗ് പവര്‍ പാരിറ്റിക്ക് (പിപിപി) ക്രമീകരിച്ച പ്രതിശീര്‍ഷ ജിഡിപിയെ അടിസ്ഥാനമാക്കി ആഗോള സമ്പത്ത് വിലയിരുത്തുന്ന റിപ്പോര്‍ട്ട്, ഖത്തറിന്റെ ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ സ്ഥാനം നല്‍കുകയും ചെയ്തു. ഈ റാങ്കിംഗ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെയും നിവാസികള്‍ ആസ്വദിക്കുന്ന ഉയര്‍ന്ന ജീവിത നിലവാരത്തിന്റെയും സുപ്രധാനമായ അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്നു.2024 ജനുവരിയില്‍ ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം തുടക്കത്തില്‍ ഖത്തര്‍ നാലാം സ്ഥാനത്തായിരുന്നെങ്കിലും ഏറ്റവും പുതിയ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (കങഎ) ഡാറ്റയെ അടിസ്ഥാനമാക്കി ഖത്തറിന് ഏഴാം സ്ഥാനമാണുള്ള

Related Articles

Back to top button
error: Content is protected !!