
Uncategorized
മൂന്നാമത് മല്‍സ്യോല്‍പാദന യൂണിറ്റ് ഒരു വര്‍ഷത്തിനകം , ഖത്തര്‍ മീറ്റ് പ്രൊഡക് ഷന്‍ കമ്പനി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ മീറ്റ് പ്രൊഡക് ഷന്‍ കമ്പനിയുടെ മൂന്നാമത് മല്‍സ്യോല്‍പാദന യൂണിറ്റ് ഒരു വര്‍ഷത്തിനകം ആരംഭിക്കുമെന്ന് കമ്പനി
സി.ഇ. ഒ. ഫഹദ്് അല്‍ ഖലീല്‍.
നിലവില്‍ പ്രതിമാസം 1000 ടണ്‍ മല്‍സ്യവും മാംസവും കമ്പനി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഖത്തറിലെ വിതരണത്തിന് പുറമേ ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. ഉല്‍പാദനം വര്‍ദ്ധിക്കുന്നതോടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
2017 ല്‍ ആരംഭിച്ച കമ്പനി മികവിനുള്ള അവാര്‍ഡ് നേടിയതായും പ്രാദേശിക മാര്‍ക്കറ്റിന്റെ 50 ശതമാനം സാന്നിധ്യം ഉറപ്പുവരുത്തിയതായും സി. ഇ. ഒ. പറഞ്ഞു.