പി.സി.ആര്‍ പരിശോധന ഫലം വൈകുന്നു, യാത്രക്കാര്‍ ശ്രദ്ധിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ യാത്രക്കുള്ള പി.സി.ആര്‍ പരിശോധന ഫലം വൈകുന്നതായി റിപ്പോര്‍ട്ട്. നേരത്തെ 24 മണിക്കൂറുകള്‍കൊണ്ട് റിപ്പോര്‍ട്ട് കിട്ടിയിരുന്നത് ഇപ്പോള്‍ 36 മണിക്കൂറും 48 മണിക്കൂറുമൊക്കെ കഴിഞ്ഞാണ് ലഭിക്കുന്നത്. അതിനാല്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. അവസാന നിമിഷം പി.സി.ആര്‍ ടെസ്റ്റ് എടുത്ത് റിസല്‍ട്ട് കിട്ടാത്തതിന്റെ പേരില്‍ ചില യാത്രക്കാരുടെ യാത്ര മുടങ്ങിയതായി പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നു.
ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍. മതിയെന്നതിനാല്‍ 3 ദിവസം മുമ്പ് തന്നെ പി.സി.ആര്‍ പരിശോധന നടത്തണമെന്നാണ് ബന്ധപ്പെട്ടവര്‍ നിര്‍ദേശിക്കുന്നത്.
രാജ്യത്ത് കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂടിയതും ഡിസംബറില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതുമാകാം പി.സി.ആര്‍ പരിശോധന ഫലം വൈകുന്നതിനുള്ള കാരണമെന്നാണറിയുന്നത്.