Archived Articles
പളളികളില്‍ സാമൂഹിക അകലം പ്രഖ്യാപിച്ച് മതകാര്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഖത്തറില്‍ പള്ളികളില്‍ സാമൂഹിക അകലം പ്രഖ്യാപിച്ച് മതകാര്യ മന്ത്രാലയം .
വെളളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും നിത്യവുമുള്ള അഞ്ച് നേരത്തെ സംഘടിത നമസ്‌കാരത്തിനും ജനങ്ങള്‍ കൂടുമ്പോള്‍ സാമൂഹിക അകലം പാലിക്കമമെന്നാണ് നിര്‍ദേശം.
വെളളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് അര മീറ്ററും നിത്യമുള്ള അഞ്ച് നേരത്തെ സംഘടിത നമസ്‌കാരത്തിന് ഒരു മീറ്ററും അകലം പാലിക്കണമെന്നാണ് നിര്‍ദേശം.
ശനിയാഴ്ച മുതലാണ് ഈ വ്യവസ്ഥ നിലവില്‍ വരിക