
2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന മികച്ച ട്രേഡ് ഫെയറുകളും ഈവന്റുകളും സാമ്പത്തിക രംഗത്ത് കുതിച്ചുചാട്ടത്തിന് സഹായകമാകും
അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന മികച്ച ട്രേഡ ഫെയറുകളും ഈവന്റുകളും സാമ്പത്തിക രംഗത്ത് കുതിച്ചുചാട്ടത്തിന് സഹായകമാകും. കോവിഡ് മഹമാരി ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും 2021 ലെ അനുഭവം വെച്ച് എല്ലാ പ്രതിസന്ധികളേയും മറി കടന്ന് മികച്ച ഈവന്റുകള്‍ക്ക് വേദിയൊരുക്താനാകുമെന്നാണ് രാജ്യത്തെ പ്രമുഖ ഈവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നിരവധി ഉന്നത വ്യാപാര മേളകള്‍ക്കും എക്സിബിഷനുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തര്‍ ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ എക്സിബിഷന്‍ , ഖത്തര്‍ ഇന്റര്‍നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എക്സിബിഷന്‍, പ്രോജക്റ്റ് ഖത്തര്‍, ഹോസ്പിറ്റാലിറ്റി ഖത്തര്‍, ഫിന്നോവാക്സ് എന്നിവയാണ് ഈ വര്‍ഷം നടക്കാനിരിക്കുന്ന പ്രധാന ട്രേഡ് ഫെയറുകള്‍.
വ്യാപാര മേളകളും പ്രദര്‍ശനങ്ങളും കോണ്‍ഫറന്‍സുകളും നിറഞ്ഞ ഒരു വര്‍ഷം സമ്പദ്വ്യവസ്ഥയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു. ഈ ഇവന്റുകള്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ഹോസ്പിറ്റാലിറ്റി, ട്രാവല്‍, ടൂറിസം, വ്യോമയാനം, മറ്റ് അനുബന്ധ മേഖലകളിലെ കമ്പനികളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
കൃഷി, ഭക്ഷ്യ ഉല്‍പ്പാദനം, പരിസ്ഥിതി മേഖലകളില്‍ സേവനം നല്‍കുന്ന ഖത്തറിലെ ഏറ്റവും വലിയ എക്‌സിബിഷനായ അഗ്രി ടെകിന്റെ ഒമ്പതാമത് പതിപ്പ് മാര്‍ച്ച് 10 മുതല്‍ 14 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
ഫിനോവക്സ്, സാമ്പത്തിക സേവന നവീകരണവും മികവും സംബന്ധിച്ച ഉച്ചകോടി മാര്‍ച്ച് 15 ന് നടക്കും.
നിര്‍മ്മാണ വ്യവസായത്തിനായി ഖത്തറിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും സമഗ്രവുമായ ബിസിനസ് പ്ലാറ്റ്ഫോമായ പ്രൊജക്റ്റ് ഖത്തര്‍ ജൂണ്‍ 6 മുതല്‍ 9 വരെയാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്..
ഹോസ്പിറ്റാലിറ്റി, ഫുഡ് & ബിവറേജ്, ടൂറിസം മേഖലകള്‍ക്കായുള്ള രാജ്യത്തെ പ്രമുഖ ഇവന്റായ ഹോസ്പിറ്റാലിറ്റി ഖത്തര്‍,ജൂണ്‍ 21 മുതല്‍ 23 വരെ ഡിഇസിസിയില്‍ നടക്കും.
ഫിഫ 2022 ലോക കപ്പിന്റെ മുന്നോടിയായി ഖത്തറില്‍ നടക്കുന്ന വ്യാപാര മേളകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രാധാന്യമുണ്ട്.