Archived Articles

ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഖത്തര്‍ പോസ്റ്റ് വഴി

അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ്-19 മുന്‍കരുതലിന്റെ ഭാഗമായി ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പൊതുജനാരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
”കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ അംഗീകൃത ഓഫീസുകളിലും ജനന സര്‍ട്ടിഫിക്കറ്റ് കൈമാറുന്നത് നിര്‍ത്തിയതായി മന്ത്രാലയം അറിയിച്ചു.
ജനന സര്‍ട്ടിഫിക്കറ്റും അതിന്റെ ഔദ്യോഗിക രേഖയും ഇഷ്യൂ ചെയ്ത തീയതി മുതല്‍ 48 മണിക്കൂറിനുള്ളില്‍ 30 റിയാല്‍ നിരക്കില്‍ ഖത്തര്‍ പോസ്റ്റ് വീട്ടിലെത്തിക്കും.
ജനുവരി 18 മുതലാണ് തീരുമാനം നിലവില്‍ വന്നത്.

അന്വേഷണങ്ങള്‍ക്കായി, പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഇനിപ്പറയുന്ന നമ്പറുകളില്‍ വിളിക്കാമെന്ന് മന്ത്രാലയം അറിയിച്ചു:

വിമന്‍സ് വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍
4409 2145, 4407 5135, 4409 2143, 4409 2142, 4409 2141

സിദ്ര മെഡിക്കല്‍ സെന്റര്‍
4003 0878

അല്‍-വക്ര ആശുപത്രി
4011 5288

Related Articles

Back to top button
error: Content is protected !!