
Archived Articles
ദോഹ ക്യാപിറ്റല്‍ ഓഫ് കള്‍ച്ചര്‍ ഇന്‍ ദ ഇസ് ലാമിക് വേള്‍ഡ് 2021 സമാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. സാംസ്കാരിക വിനിമയത്തിന്റെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒരു വര്‍ഷമായി ദോഹയില്‍ നടന്നുവരുന്ന ദോഹ ക്യാപിറ്റല്‍ ഓഫ് കള്‍ച്ചര്‍ ഇന്‍ ദ ഇസ് ലാമിക് വേള്‍ഡ് 2021 സമാപിച്ചു.
ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക ആഘോഷപരിപാടിയോടെയാണ് ഒരു വര്‍ഷം നീണ്ടുനിന്ന ദോഹ ക്യാപിറ്റല്‍ ഓഫ് കള്‍ച്ചര്‍ ഇന്‍ ദ ഇസ്ലാമിക് വേള്‍ഡ് 2021 സമാപിച്ചത്.
സാംസ്കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലും ഇസ്ലാമിക് വേള്‍ഡ് എഡ്യൂക്കേഷണല്‍, സയന്റിഫിക്, കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയും നടന്ന പരിപാടിയുടെ പ്രമേയം നമ്മുടെ സംസ്കാരം പ്രകാശമാണ് എന്നതായിരുന്നു.