ഏഴാമത് ദോഹ ഇന്റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്സിബിഷന്‍ മാര്‍ച്ച് 21 മുതല്‍ 23 വരെ
അമാനുല്ല വടക്കാങ്ങര
ദോഹ:ഏഴാമത് ദോഹ ഇന്റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സ് മാര്‍ച്ച് 21 മുതല്‍ 23 വരെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഈ വര്‍ഷത്തെ എക്സിബിഷനിലും കോണ്‍ഫറന്‍സിലും 16 രാജ്യങ്ങളില്‍ നിന്നുള്ള 200 കമ്പനികള്‍ പങ്കെടുക്കും.
‘ലോകത്തിന്റെ മാരിടൈം ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മ്യൂണിറ്റിയെ ബന്ധിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രമേയം.
സൈബര്‍ സുരക്ഷ, ഉപഗ്രഹ ആശയവിനിമയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവയും ഈ വര്‍ഷത്തെ പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയതായും കൂടുതല്‍ എയര്‍ലൈനുകളുടെ സാന്നിധ്യം സമ്മേളനത്തിനുണ്ടാകുമെന്നും ഡിംഡെക്സിന്റെ ചെയര്‍മാന്‍ സ്റ്റാഫ് ബ്രിഗേഡിയര്‍ അബ്ദുള്‍ബാഖി സാലിഹ് അല്‍ അന്‍സാരി പറഞ്ഞു.
തുര്‍ക്കി, അമേരിക്ക, ഇറ്റാലി ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പവലിയനുകള്‍ ഏറ്റവും പ്രധാനപ്പെട്ട പവലിയനുകളില്‍ ഉള്‍പ്പെടുന്നു.