
ഖത്തര്‍ അമീറും അമേരിക്കന്‍ പ്രസിഡണ്ടും തമ്മിലുള്ള കൂടിക്കാഴ്ച ജനുവരി 31 ന്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, 2022 ജനുവരി 31 തിങ്കളാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
അമീറും യുഎസ് പ്രസിഡന്റും തമ്മിലുള്ള ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തവും സഹകരണ ബന്ധങ്ങളും പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികള്‍ അവലോകനം ചെയ്യും. കൂടാതെ ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും മേഖലയിലെ സുരക്ഷയും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.